ഇനി വഴിയിൽ ആവില്ല ; ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഗൂഗിള്‍മാപ്പ് ഉപയോഗിക്കാം, ഈ മാര്‍ഗങ്ങളിലൂടെ

ഇന്ന് യാത്രക്ക് ഇറങ്ങുമ്പോൾ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്നവരാണ് അധികവും. ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോകുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോള്‍ കുഴിയില്‍ ചാടിക്കാനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ചെന്നാല്‍ മാപ്പിന് പിന്നെ അനക്കം ഉണ്ടാവില്ല, സംഭവം ഇന്റർനെറ്റ് കണക്ഷൻ പോകുന്നതാവാം.
എന്നാല്‍ അതൊരു കാട്ടുവഴിയിലോ അല്ലെങ്കില്‍ ആരുമില്ലാത്ത ഇടങ്ങളിലോ ആണെങ്കില്‍ ? പെട്ടുപോവില്ലേ.. ? എന്നാല്‍ ആ പേടിയ്ക്ക് വിട പറഞ്ഞോളൂ.. ഓഫ്‌ലൈനായിരിക്കുമ്ബോഴും മാപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ സംവിധാനം ഗൂഗിള്‍ മാപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാൻ ചെയ്യേണ്ടത്..
1: ആന്‍ഡ്രോയിഡിലും iOS-ലും ഒരു ഓഫ്ലൈന്‍ ഫീച്ചര്‍ ഗൂഗിള്‍ മാപ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപയോഗിക്കാന്‍ ആദ്യം നിങ്ങളുടെ ഡിവൈസില്‍ ഗൂഗിള്‍ മാപ്പിന്റെ ആപ്പ് തുറക്കുക.
2: ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്‍കോഗ്‌നിറ്റോ മോഡ് ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കുക.
3: സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യുക.
4: മെനുവില്‍ നിന്ന് ‘ഓഫ്ലൈന്‍ മാപ്പുകള്‍’ തിരഞ്ഞെടുക്കുക, തുടര്‍ന്ന് ‘നിങ്ങളുടെ സ്വന്തം മാപ്പ് തിരഞ്ഞെടുക്കുക’.
5: ഇപ്പോള്‍ നീല നിറത്തിലുള്ള ഒരു ബോക്‌സുള്ള മാപ്പ് ദൃശ്യമാകും. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏരിയയ്ക്ക് അനുയോജ്യമായ രീതിയില്‍ മാപ്പ് ക്രമീകരിക്കുക. അല്ലെങ്കില്‍ സൂം ചെയ്യുക.
6: ഏരിയ സജ്ജീകരിച്ചുകഴിഞ്ഞാല്‍, സ്‌ക്രീനിന്റെ താഴെയുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ ടാപ്പ് ചെയ്യുക.
7: നിങ്ങളുടെ ഡൗണ്‍ലോഡ് ചെയ്ത മാപ്പ് ആപ്പിലെ ഓഫ്ലൈന്‍ മാപ്പ് ലഭ്യമാകും. ഈ ലമയത്ത് ഓണ്‍ലൈനില്‍ ചെയ്യുന്നതുപോലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഇത് ആക്സസ് ചെയ്യാന്‍ കഴിയും.