വയനാട്ടിലെ അധ്യാപക ഒഴിവുകൾ

തേറ്റമല ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതം ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
അരപ്പറ്റ സിഎംഎസ് ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി ഉറുദു പാർട്ടൈം അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 25ന് 10ന് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ. 0495 2724799.
ബത്തേരി ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി മലയാളം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 25നു രാവിലെ 10ന്.