വരദൂർ സിഎച്ച്സിയിൽ ഡോക്‌ടർ – മൾട്ടി പർപസ് വർക്കർ നിയമനം

കണിയാമ്പറ്റ : വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്‌ടർ, മൾട്ടി പർപസ് വർക്കർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു.
എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനും ഉള്ളവർക്ക് ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. മൾട്ടി പർപസ് വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസിയും ഡിസിഎയും ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഫോട്ടോ, ബയോഡാറ്റ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ സഹിതം ജൂലൈ 29 രാവിലെ 9.30 ന് വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 289166.