കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയില്‍ ഡിഗ്രിക്കാർക്ക് അവസര ; 3717 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഇൻറലിജൻസ് ബ്യൂറോയില്‍ (IB) പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. അസിസ്റ്റൻറ് സെൻട്രല്‍ ഇൻറലിജൻസ് ഓഫിസർ തസ്തികയിലാണ് നിയമനം. കേന്ദ്ര സർവീസിലെ ഗ്രൂപ്പ് സി നോണ്‍-ഗസ്റ്റഡ് തസ്തികയാണിത്. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ആകെയുള്ള 3717 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 10.
തസ്തിക & ഒഴിവ്
ഇന്റലിജൻസ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 3717. ഒഴിവുകളുടെ എണ്ണത്തില്‍ പിന്നീട് മാറ്റം വന്നേക്കാം.
ജനറല്‍ -1537 ഒഴിവ്
ഇ.ഡബ്ല്യു.എസ് -442 ഒഴിവ്
ഒ.ബി.സി -946 ഒഴിവ്
എസ്.സി -566 ഒഴിവ്
എസ്.ടി -226 ഒഴിവ്
ശമ്ബളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെവല്‍ 7 (44,900 മുതല്‍ 1,42,400 രൂപ) വരെയാണ് ശമ്ബളം ലഭിക്കുക. ഇതിനു പുറമെ കേന്ദ്രസർവീസില്‍ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പ്രായം
2025 ആഗസ്റ്റ് 10ന് 18-27. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
യോഗ്യത
അംഗീകൃത സർവകലാശാലയില്‍നിന്ന് ബിരുദം നേടിയിരിക്കണം.
കമ്ബ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
ഓപറേഷനല്‍ തസ്തികയായതിനാല്‍ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാനാകില്ല
അഖിലേന്ത്യാ സർവീസായതിനാല്‍ രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
തെരഞ്ഞെടുപ്പ്
അപേക്ഷകർ രണ്ട് ഘട്ടമായുള്ള എഴുത്ത് പരീക്ഷയ്ക്ക് ഹാജരാവണം. തുടർന്ന് അഭിമുഖവും നടത്തും. ആദ്യഘട്ടത്തില്‍ 100 മാർക്കിനുള്ള ഒബ്ജക്ടിവ് ടെസ്റ്റും രണ്ടാം ഘട്ടത്തില്‍ 50 മാർക്കിനുള്ള ഡിസ്ക്രിപ്റ്റീവ് പരീക്ഷയുമായിരിക്കും. ആനുകാലികം, പൊതുവിജ്ഞാനം, ഗണിതം, മാനസിക ശേഷി, ഇംഗ്ലിഷ് ഭാഷാപരിജ്ഞാനം എന്നിവയുള്‍പ്പെടുന്ന സിലബസാണ് ആദ്യഘട്ട പരീക്ഷക്കുള്ളത്. അഭിമുഖത്തിന് 100 മാർക്ക് അനുവദിക്കും. ആദ്യഘട്ടത്തില്‍ 35 മാർക്കോ (എസ്.സി, എസ്.ടി -33, ഒ.ബി.സി -34) കൂടുതലോ ലഭിക്കുന്നവരെ രണ്ടാംഘട്ട പരീക്ഷക്ക് പരിഗണിക്കും. രണ്ടാംഘട്ടത്തിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തില്‍ ഒഴിവുകളുടെ അഞ്ചിരട്ടി പേരെ അഭിമുഖത്തിന് ക്ഷണിക്കും. കേരളത്തില്‍ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രമുണ്ട്.
അപേക്ഷ ഫീസ്
വനിതകള്‍, എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ എന്നിവർക്ക് 550 രൂപ. മറ്റുള്ളവർക്ക് 650 രൂപ. ഓണ്‍ലൈനായോ എസ്.ബി.ഐ ചലാൻ വഴിയോ ഫീസടയ്ക്കാം.
അപേക്ഷ
https://cdn.digialm.com/EForms/configuredHtml/1258/94319/Index.html എന്ന ലിങ്കിലൂടെ നേരിട്ട് അപേക്ഷ നല്‍കാം. അവസാന തീയതി: 2025 ആഗസ്റ്റ് 10. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ വെബ്സെെറ്റിലുണ്ട്.