July 22, 2025

വ്യാജനമ്പര്‍ പതിച്ച ജീപ്പില്‍ എം.ഡി.എം.എ കടത്ത് ; വില്‍പ്പനക്കാരനും കൂട്ടാളിയും പിടിയില്‍

Share

 

മേപ്പാടി : വ്യാജനമ്പര്‍ പതിച്ച ജീപ്പില്‍ എം.ഡി.എം.എ കടത്തിയ വില്‍പ്പനക്കാരനും കൂട്ടാളിയും പിടിയില്‍. പൊഴുതന മുത്താറിക്കുന്ന് കോഴിക്കോടന്‍ വീട്ടില്‍, കെ.നഷീദ് (38), പൊഴുതന ആറാംമൈല്‍ ചാലില്‍തൊടി വീട്ടില്‍ മുഹമ്മദ്‌ അര്‍ഷല്‍ (28) എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് ചോലാടി പോലീസ് ചെക്ക് പോസ്റ്റില്‍ നിന്ന് പിടികൂടിയത്.

 

ചോലാടി ചേക്ക്പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് 11.09 എം.ഡി.എം.എയും 2.35 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ച ജീപ്പിന്റെ മുൻ ഭാഗത്ത് കെ എൽ 01 സി 1126 എന്നും പിറകു വശത്ത് കെ എൽ 01എൻ 1126 എന്ന വ്യാജ നമ്പർ പ്ളേറ്റുമാണ് ഘടിപ്പിച്ചിരുന്നത്. ഇവരെ നിരന്തരം പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പിടിയിലായവർ ജില്ലയിലുടനീളം വില്‍പന നടത്തുന്നവരിലെ പ്രധാനികളാണ്. സബ് ഇൻസ്‌പെക്ടർ വി. ഷറഫുദ്ധീൻ സീനിയർ സി.പി.ഓ സജാദ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.