ചുണ്ടയിൽ ബസ് ദേഹത്തു കയറി വയോധികയ്ക്ക് ദാരുണാന്ത്യം

വൈത്തിരി : ചുണ്ടയിൽ സ്വകാര്യ ബസ് ദേഹത്തു കയറി വയോധികയ്ക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരി സ്വദേശിനിയായ ഗ്രേസ് നിവാസിൽ മേരി(68) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ചുണ്ടേൽ ടൗണിലാണ് അപകടമുണ്ടായത്. സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. കോഴിക്കോട് – മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.