July 14, 2025

കര്‍ഷക കടാശ്വാസ കമ്മീഷൻ : അപേക്ഷ നല്‍കാം

Share

 

വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31-8-2020 വരെയും മറ്റു ജില്ലകളിലെ കർഷകർ 31-03-2016 വരെയും എടുത്ത കാർഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നു. കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകള്‍ ഡിസംബർ 31 വരെ കമ്മീഷൻ സ്വീകരിക്കും. അപേക്ഷകള്‍ നിർദ്ദിഷ്ട ‘സി‘ ഫോമില്‍ ഫോണ്‍ നമ്ബർ സഹിതം പൂരിപ്പിച്ച്‌ ആവശ്യമായ രേഖകള്‍ സഹിതം കർഷക കടാശ്വാസ കമ്മീഷനില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാം.

 

റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസ്സല്‍, അപേക്ഷകൻ കർഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യ പത്രം (അസ്സല്‍) അല്ലെങ്കില്‍ കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്/ID പകർപ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം അടച്ച രസീതിന്റെ പകർപ്പ് അല്ലെങ്കില്‍ പാട്ട കരാറിന്റെ പകർപ്പ്, വായ്പ നിലനില്‍ക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകളും സമർപ്പിക്കണം.

 

സംസ്ഥാന സർക്കാരിന്റെ കാർഷിക കടാശ്വാസം മുമ്ബ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശികയാണ് കടാശ്വാസ പദ്ധതിക്കായി പരിഗണിക്കുന്നത്. മറ്റ് ബാങ്കുകളിലെ വായ്പാകുടിശ്ശികയില്‍ അപേക്ഷ സ്വീകരിക്കില്ല.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.