July 11, 2025

ഫ്രീസറില്‍ സൂക്ഷിച്ച ഇറച്ചി ഐസ് കളയാൻ പുറത്തെടുത്ത് സൂക്ഷിക്കാറുണ്ടോ ? ആരോഗ്യത്തിന് നല്ലതല്ല ; ഇങ്ങനെ ചെയ്യൂ

Share

 

 

ചിക്കനും ബീഫുമൊക്കെ കേടാകാതെ ഇരിക്കാൻ ഫ്രീസറില്‍ സൂക്ഷിക്കുന്നത് പതിവാണ്. ഇങ്ങനെ ഫ്രീസറില്‍ സൂക്ഷിക്കുമ്ബോള്‍ അതില്‍ ഐസ് കട്ട പിടിച്ച്‌ ഇരിക്കും. ഈ ഐസ് കളയാൻ ആയി സാധാരണ സ്വീകരിക്കുന്ന വഴി കുറച്ചു സമയം പുറത്തെടുത്ത് വെയ്ക്കുക എന്നതാണ്. എന്നാല്‍ ഇത് അത്ര നല്ല പ്രവണതയല്ല എന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.

 

ലോകാരോഗ്യ സംഘടനയും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമുള്‍പ്പടെ ഇങ്ങനെ മാംസത്തില്‍ നിന്ന് ഐസ് കളയുന്ന രീതി ആരോഗ്യം പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഏകദേശം 4.4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ആഹാരത്തിന്റെ താപനില എത്തിയാല്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ ആ ഭക്ഷണം പുറത്തുവെയ്ക്കുകയാണെങ്കില്‍ അതില്‍ ബാക്ടീരിയകള്‍ വളരെ വേഗം വളരാൻ സാധ്യതയുണ്ടെന്നാണ് പറുയന്നത്.

 

 

സാല്‍മൊണല്ല, ഇ-കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരയകള്‍ 20 മിനിറ്റിനുള്ളില്‍ തന്നെ ഇരട്ടിയാകാൻ ശേഷിയുള്ളവയാണ്. ഇത്തരത്തിലുള്ള ബാക്ടീരിയകള്‍ ശരീരത്തിനുള്ളിലെത്തിയാല്‍ അവ പ്രതിരോധശേഷി കുറയ്ക്കാനും ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാനും കാരണമാകുന്നു.

 

ഇറച്ചിയിലെ ഐസ് കളയുന്നതിന് ശരിയായ രീതികള്‍ ഏതൊക്കെ

 

 

ഫ്രീസറില്‍ വെച്ചിരിക്കുന്ന ഇറച്ചി അവിടുന്ന് എടുത്ത് ഫ്രിജിന്റെ താഴെത്തട്ടില്‍ വെയ്ക്കുക. വലുപ്പമനുസരിച്ച്‌ മണിക്കൂറുകള്‍ മുതല്‍ ഒരു ദിവസം വരെ ഐസ് പോകാൻ സമയമെടുക്കും പക്ഷെ താപനില 4.4 ഡിഗ്രി സെല്‍ഷ്യസിനു താഴെയായതിനാല്‍ സുരക്ഷിതമായ രീതിയാണ്.

ഇറച്ചി ഒരു ബാഗിലാക്കി തണുത്ത വെള്ളത്തില്‍ വെയ്ക്കുക. ഓരോ 30 മിനിറ്റിലും വെള്ളം മാറ്റണം.

ഡിഫ്രോസ്റ്റ് എന്ന മൈക്രോവേവിലെ ഓപ്ഷൻ ഉപയോഗിക്കുക.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.