July 10, 2025

ബി.പി.എല്‍കാര്‍ക്ക് ഓണത്തിന് സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം ചെയ്യാൻ കേരഫെഡ്

Share

 

വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബി.പി.എല്‍ കാർഡ് ഉടമകള്‍ക്ക് സബ്സിഡി സഹായം പരിഗണിച്ച്‌ കേരഫെഡ്. ഓണക്കാലത്ത് വെളിച്ചെണ്ണ വില കൂടുതല്‍ ഉയരുമെന്നതിനാലാണ് സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള ആലോചന. ഇതു സംബന്ധിച്ച പ്രൊപ്പോസല്‍ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, എം.ഡി. സാജു സുരേന്ദ്രൻ, വൈസ് ചെയർമാൻ കെ. ശ്രീധരൻ എന്നിവർ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യൻ വിപണിയില്‍ കൊപ്രയുടെ വിലയില്‍ 2025 രണ്ടാം പാദത്തില്‍ മുൻവർഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ 75ശതമാനം വർദ്ധിച്ചു. കേരളത്തില്‍ മേയ് 1ന് ക്വിന്റലിന് 17,800 രൂപയായിരുന്ന കൊപ്രയുടെ വില ജൂണ്‍ 22ന് 23,900 രൂപയായി കുതിച്ചുയർന്നു. 52 ദിവസത്തിനുള്ളില്‍ 6,100 രൂപയാണ് വർദ്ധിച്ചത്.

കേരാഫെഡിന്റെ കണക്കുകള്‍ പ്രകാരം 2024 ഒക്‌ടേബറില്‍ കിലോഗ്രാമിന് 125 രൂപയായിരുന്ന കൊപ്രയുടെ സംഭരണ വില 2025 ജൂണില്‍ 84ശതമാനം വർദ്ധിച്ച്‌ 230 രൂപയായി ഉയർന്നു. വെളിച്ചെണ്ണയുടെ വില ഒരു ലിറ്ററിന് 245 രൂപയില്‍ നിന്ന് 419 രൂപയായി ഉയർന്നു.

 

വിലയില്‍ കുറവ് 2026 പകുതിയോടെ

 

ആഗോളതലത്തില്‍ വെളിച്ചെണ്ണ വിലയില്‍ ഏകദേശം 41ശതമാനവും രാജ്യത്ത് 60ശതമാനവും വർദ്ധനവും ഉണ്ടായിട്ടുണ്ട്. ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2026 പകുതിയാകുമ്ബോള്‍ നിലവിലെ വിലക്കയറ്റത്തില്‍ 2 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

 

വിലക്കയറ്റത്തിന് പ്രധാന കാരണങ്ങള്‍

 

കാലാവസ്ഥാ വ്യതിയാനമൂലമുള്ള പ്രശ്നങ്ങള്‍

ആഗോള ആവശ്യകതയിലെ വർദ്ധന

രോഗകീടബാധ

 

 

വ്യാജനെ കരുതിയിരിക്കണം

 

ഓണവിപണി ലക്ഷ്യമാക്കി 20 മുതല്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ അനുവദിച്ച്‌ ഉത്പാദനം വർദ്ധിപ്പിക്കും. ഉയർന്ന വിലയില്‍ വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള ആവേശത്തില്‍ ഓണത്തിന് വ്യാജ വെളിച്ചെണ്ണ വിപണിയില്‍ വ്യാപകമായി ഇറങ്ങാൻ സാദ്ധ്യതയുണ്ടെന്നും കേരാഫെഡ് മുന്നറിയിപ്പ് നല്‍കി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.