പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പുൽപ്പള്ളി : കേരളാ- കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ പെരിക്കല്ലൂര്‍ ഭാഗത്ത് വെച്ച് 640 ഗ്രാം കഞ്ചാവുമായി മാഹി സ്വദേശി നിജില്‍ കുനിയില്‍ (34) നെ അറസ്റ്റ് ചെയ്തു. കേരളാ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് സംഘവും ബത്തേരി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി ബാബുരാജ് ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുമേഷ് വിഎസ്. ,മനു കൃഷ്ണന്‍സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്‍ എം എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.