സ്വർണവിലയിൽ വീണ്ടും വർധന : ഇന്ന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയായി. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. 72,080 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9,060 രൂപയാണ്.
ആർ കെ വെഡ്ഡിംങ് മാളിൻ്റെ എട്ടാമത് ഷോറും തിരുവനന്തപുരത്ത് വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും
രാജ്യാന്തര തലത്തില്‍ സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വർണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍ സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവിലയില്‍ വ്യതിയാനം ഉണ്ടാകാന്‍ കാരണമായിത്.