പിണങ്ങോട് സ്വദേശിയായ യുവാവ് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു

കൽപ്പറ്റ : വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ് കർണാടകയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. പിണങ്ങോട് വാഴയിൽ അസ്‌ലമിൻ്റെയും റഹ്മത്തിൻ്റെയും മകൻ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്.
വിദേശത്തു നിന്നു മൂന്ന് ദിവസം മുമ്പാണ് അസ്‌ലം നാട്ടിൽ എത്തിയത്. മൈസൂരുവിൽ കച്ചവട ആവശ്യത്തിനായി പോകുമ്പോൾ ആയിരുന്നു അപകടം. കർണാടകയിലെ ബേഗുർ പൊലീസ് സ്റ്റേഷനു സമീപം ബൈക്ക് ലോറിക്കു പുറകിൽ ഇടിച്ചു നിയന്ത്രണം നഷ്ടമായ ശേഷം എതിരെ വരികയായിരുന്ന ടവേരയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ബേഗുർ ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.