വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കൽപ്പറ്റ : ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂൾ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 082/2024) തസ്തികയിലേക്ക് ഇന്ന് ജില്ലാ പിഎസ്സി ഓഫിസിൽ കൂടിക്കാഴ്ച നടത്തും. ഫോൺ : 04936 202539.
അമ്പലവയൽ : ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂലൈ 4നു രാവിലെ 11ന്.
തലപ്പുഴ : ഗവ. എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജൂലൈ 4നു രാവിലെ 10ന്. 04935 271261.