July 3, 2025

പിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് : ജൂലൈ 31 വരെ അപേക്ഷിക്കാം

Share

 

തിരുവനന്തപുരം : ഒബിസി, ഇബിസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത സ്കോളർഷിപ്പ് പദ്ധതിയാണിത്. സംസ്ഥാനത്തിന് പുറത്ത് പഠനം നടത്തുന്നവർക്കും സംസ്ഥാനത്തിനകത്ത് ഹയർ സെക്കൻഡറി, സിഎ/ സിഎംഎ/ സിഎസ് കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

 

 

ഇ-ഗ്രാന്റ്‌സ് വെബ്പോർട്ടൽ വഴി 31 വരെ അപേക്ഷ നൽകാൻ കഴിയും. സർക്കുലർ http://egrantz.kerala.gov.in, http://bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

 

കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് – 0474 2914417, എറണാകുളം മേഖലാ ഓഫീസ് – 0484 2429130, പാലക്കാട് മേഖലാ ഓഫീസ് – 0492 2222335, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.