ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ക്ക് ചെലവേറും ; പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍

ഡല്‍ഹി : ദീർഘദൂര യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയില്‍വേ വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍വരും. എസി കോച്ചിലെ യാത്രകള്‍ക്കു കിലോമീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പെടെ ട്രെയിനുകള്‍ക്കു നിരക്കുവർധന ബാധകമാണ്.
സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും നിരക്കില്‍ മാറ്റമില്ല. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിലാണ് വർധന.
സീസണ്‍ ടിക്കറ്റുകളുടെ നിരക്കിലും വ്യത്യാസമില്ല. നേരത്തേ വാങ്ങിയ ടിക്കറ്റുകള്‍ക്കു വർധന ബാധകമല്ലെന്നു റെയില്‍വേ അറിയിച്ചു.