സംസ്ഥാനത്ത് ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി മന്ത്രി ജി. ആർ അനില്‍ അറിയിച്ചു. ജൂലൈ 3 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. നാല് മുതല്‍ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.
സംസ്ഥാനത്ത് 30 വരെ 75 ശതമാനം കാർഡ് ഉടമകള്‍ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ജൂണ്‍ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ജൂലൈ 2 നകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.