July 1, 2025

എസിയും ഫ്രിഡ്ജുമൊക്കെ ഉപയോഗിച്ചാലും ഇനി കറണ്ട് ബില്‍ കുറയ്ക്കാം : ചെയ്യേണ്ട കാര്യങ്ങള്‍

Share

 

നിസാരമെന്ന് നമ്മള്‍ കരുതുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബില്‍ തുകയില്‍ കുറവുണ്ടാകും. ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ടായിരം രൂപയുടെ ബില്ലാണ് വരുന്നതെങ്കില്‍ അത് ആയിരം രൂപയെങ്കിലും ആക്കാൻ കഴിയും. അക്കാര്യങ്ങളെക്കുറിച്ച്‌ പരിശോധിക്കാം.

 

ഇതില്‍ പ്രധാനം സോളാർ എനർജി തന്നെയാണ്. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റില്‍ നിന്ന് പ്രതിദിനം കുറഞ്ഞത് 4-5 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയും. വീട്ടിലെ അത്യാവശ്യം ഉപകരണങ്ങള്‍ പ്രവർത്തിപ്പിക്കാൻ ഈ വൈദ്യുതി ധാരാളമാണ്. എന്നാല്‍ സോളാർ പ്ലാന്റുകള്‍ സ്ഥാപിക്കണമെങ്കില്‍ പണച്ചെലവുണ്ട് എന്ന കാര്യം മറക്കരുത്.

 

വീട്ടിലെ ലൈറ്റുകള്‍ മുഴുവൻ എല്‍ഇഡി ആക്കുക എന്നതാണ് വൈദ്യുതി ബില്‍ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം. സാധാരണ ബള്‍ബുകളോ സിഎഫ്‌എല്ലുകളോ ഉണ്ടെങ്കില്‍ അവ എത്രയും പെട്ടെന്ന് മാറ്റുക. ഫലം അടുത്ത ബില്ലില്‍ ഉറപ്പായും അറിയാനാവും.

 

വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ എനർജി സേവിംഗ് ആക്കുക എന്നതാണ് മറ്റൊരുമാർഗം. 5 സ്റ്റാർ റേറ്റിംഗ് ഉള്ള ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക. അല്ലാത്തവ ഉണ്ടെങ്കില്‍ അവ എത്രയും പെട്ടെന്ന് മാറ്റുക. ഇതിന് അല്പം പണച്ചെലവാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തില്‍ നോക്കുമ്ബോള്‍ ലാഭമായിരിക്കും.

 

എസി പ്രവർത്തിക്കുമ്ബോള്‍ ചില ട്രിക്കുകള്‍ ഉപയോഗിച്ചും കറണ്ട് ബില്‍ കുറയ്ക്കാൻ കഴിയും. കുറച്ചുസമയം എസി ഓണ്‍ ആക്കി ഇടുക. മുറി തണുത്തശേഷം സീലിംഗ് ഫാൻ ഉപയോഗിച്ചാല്‍ മതി. ഇങ്ങനെ ചെയ്യുന്നതിലൂടെ മുറിയില്‍ എപ്പോഴും തണുപ്പ് നിലനില്‍ക്കും. ഒപ്പം രാത്രിസമയം മുഴുവൻ എസി ഇടുന്നതിലൂടെ ഉണ്ടാകുന്ന വൈദ്യുതിചെലവും കുറയ്ക്കാനാവും. എസി ഒരുമണിക്കൂർ ഉപയോഗിക്കുമ്ബോള്‍ പത്തുരൂപ ചെലവാകുമെങ്കില്‍ ഫാൻ ഉപയോഗിക്കുമ്ബോള്‍ മണിക്കൂറില്‍ അമ്ബതുപൈസയ്ക്ക് താഴെമാത്രമായിരിക്കും ചെലവെന്നതും ഓർക്കണം.

 

കൂടുതല്‍ സമയം ഫ്രിഡ്ജിന്റെ വാതില്‍ തുറന്നിടാതിരിക്കുക, യഥാസമയം അറ്റകുറ്റപ്പണി നടത്തുകയും വൃത്തിയാക്കുകയും ചെയ്യുക,ഫ്രിഡ്ജിന് മുന്നിലും പിന്നിലും ആവശ്യത്തിന് സ്ഥലം നല്‍കുക എന്നിവയിലൂടെയും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ കഴിയും.

 

ഹീറ്ററുകള്‍ അത്യാവശ്യ സന്ദർഭങ്ങളില്‍ മാത്രം ഉപയോഗിക്കുക, ഉപയോഗിക്കാത്ത സമയങ്ങളില്‍ ടിവിയും കമ്ബ്യൂട്ടർ തുടങ്ങിയ ഉപകരങ്ങള്‍ ഓഫാക്കുക, മൊബൈല്‍ ഫോണുകളും മറ്റും ചാർജുചെയ്തുകഴിഞ്ഞാല്‍ ചാർജറുകള്‍ പ്ലഗില്‍ നിന്ന് മാറ്റുക എന്നിവയിലൂടെയും വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ കഴിയും.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.