വാളാലിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്

തരിയോട് : വെണ്ണിയോട് – പടിഞ്ഞാറത്തറ റൂട്ടിൽ വാളാലിൽ വാഹനാപകടം. സ്വകാര്യ ബസ്സും ടെമ്പോ വാനും തമ്മിൽ കൂട്ടിയിടിച്ച് ടെമ്പോ വാൻഡ്രൈവർ സുനീറി ന് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. വാഹനത്തിൽ കുടുങ്ങിപ്പോയ ഇയാളെ പുറത്തെടുത്ത് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.