വയനാട്ടില്‍ വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍ ; ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് അത്യാസന്ന നിലയില്‍

ബത്തേരി : നമ്പ്യാർകുന്നില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.
നമ്പ്യാർകുന്ന് മേലത്തേതില്‍ എലിസബത്തിനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസിനെ സുല്‍ത്താൻബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂല്‍പ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടക്കുകയാണ്.