June 15, 2025

നെറ്റ് ഇല്ല എന്ന ടെൻഷൻ വേണ്ട :  യുപിഐ സേവനങ്ങള്‍ ഇനി ഓഫ് ലൈനും

Share

 

യുപിഐ സംവിധാനങ്ങളെയാണ് നമ്മളില്‍ പലരും പണമിടപാടിനായി ആശ്രയിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ നെറ്റ് ഇല്ലാത്തതുകൊണ്ട് നമ്മള്‍ കുടുങ്ങി പോകാറുമുണ്ട്. ഇനി നെറ്റ് ഇല്ല എന്ന ടെൻഷൻ വേണ്ട. യുപിഐയില്‍ ഇനി ഓഫ് ലൈനായും പണമിടപാട് നടത്താം.

 

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബർ വഴി *99# ഡയല്‍ ചെയ്യുക. എൻ.പി.സി.ഐ (നാഷണല്‍ പേയ്മെന്റ്സ് കോ‌ർപറേഷൻ ഓഫ് ഇന്ത്യ) അവതരിപ്പിച്ച യു.എസ്.എസ്.ഡി (അണ്‍സ്ട്രക്ച്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ) അധിഷ്ഠിത സേവനമാണിത്. ഇതിലൂടെ പണം അയയ്ക്കുവാനും ബാലൻസ് പരിശോധിക്കുവാനും സാധിക്കും. കണക്റ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം അനുയോജ്യമാണ്. 99# എന്ന നമ്ബർ ഡയല്‍ ചെയ്ത് നിർദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഓഫ്‌ലൈൻ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്യാം. ഐ.എഫ്.എസ്.സി കോഡും ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇതിനായി ആവശ്യമാണ്. ഓഫ് ലൈൻ സേവനം ആവശ്യമില്ലെങ്കില്‍ ഈ നമ്ബറില്‍ തന്നെ ബന്ധപ്പെടാവുന്നതാണ്.

 

2016-ലാണ് നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) നിലവില്‍ വരുന്നത്. ആളുകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഈ സംവിധാനം എളുപ്പമാക്കി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.