സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന : 200 രൂപ കൂടി

ഇറാൻ-ഇസ്രായേല്‍ സംഘർഷം കടുത്തതോടെ കത്തികയറി സ്വർണ വില. സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,560 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 9320 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിയിരിക്കുന്നത്.
ഇന്നലെയാണ് സ്വർണ വില ഈ മാസം ആദ്യമായി 74000 കടന്നത്. 1,560 രൂപയാണ് ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഒരു ഗ്രാമിന് 195 രൂപയാണ് ഇന്നലെ കൂടി 9295 ആയി ഉയർന്നിരുന്നു.
ഈ മാസം തുടങ്ങിയത് മുതല്‍ കഴിഞ്ഞ ദിവസം വരെ വലിയ രീതിയിലുള്ള വര്‍ധനവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ സ്വർണ വില ഉയർന്നതോടെയാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ ഒറ്റ ദിവസം കൊണ്ട് ഔണ്‍സിന് 102 ഡോളറാണ് ഉയർന്നത്.