June 14, 2025

രണ്ടുകിലോ കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

Share

 

വടകര : വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് രണ്ടുകിലോ കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റിൽ. മാനന്തവാടിയിലെ വേമം കേളോത്ത് പി. പ്രജിലി (36) നെയാണ് വടകര പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

 

വെള്ളിയാഴ്ച രാവിലെ ആറരയോടെ വടകരയിൽ തീവണ്ടിയിറങ്ങി പുറത്തുവന്നയുടനെയാണ് ഇയാളെ ഡാൻസാഫ് സ്ല്വാഡ് തടഞ്ഞുവെച്ചത്. തുടർന്ന് വടകര പോലീസ് സ്റ്റേഷനിൽനിന്ന് ഇൻസ്പെക്ടർ കെ. മുരളീധരൻ, എസ്ഐ എം.കെ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.

 

2.025 കിലോ ഗ്രാം കഞ്ചാവാണ് കൈവശമുണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നാണ് പ്രജിൽ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കുറ്റ്യാടിയിലെ ലോഡ്ജിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. ഡാൻസാഫ് സ്ക്വാഡിലെ എസ്ഐ മനോജ്, എഎസ്ഐ വി.വി. ഷാജി, ഇ.സി. വിനീഷ് എന്നിവരും പരിശോധ നയ്ക്ക് നേതൃത്വം നൽകി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.