June 13, 2025

അതിഥിത്തൊഴിലാളിയിൽ നിന്ന് ബ്രൗൺഷുഗർ പിടികൂടി

Share

 

വെള്ളമുണ്ട : തരുവണയിൽ രാത്രി ബഹളമുണ്ടാക്കിയ ഇതരസംസ്ഥാന തൊഴിലാളിയിൽനിന്ന് ബ്രൗൺഷുഗർ പിടികൂടി.

 

അസം ഉത്തർകട്ട് വാൾ ഷാസഹാൻ അലി(22)യിൽ നിന്നാണ് വെള്ളമുണ്ട പോലീസ് ബ്രൗൺഷുഗർ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി തരുവണയിൽ ഇയാൾ ബഹളമുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

 

 

ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അരയിൽ ഒളിപ്പിച്ചനിലയിൽ 0.10 ഗ്രാം ബ്രൗൺഷുഗർ കണ്ടെത്തിയത്. വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോൾ, സീനിയർ സിപിഒ അനസ്, സിപിഒമാരായ റാഷിദ്, അഭിനന്ദ്, ശരത്, വിജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.