June 14, 2025

ബസ്സുകൾ കൂട്ടിയിടിച്ച് 35 ഓളം യാത്രക്കാർക്ക് പരിക്ക്

Share

 

കാട്ടിക്കുളം: കാട്ടിക്കുളം – തിരുനെല്ലി റോഡിൽ പോലീസ് എയ്ഡ് പോസ്റ്റ് കഴിഞ്ഞ് ഒന്നാം മൈലിന് സമീപം സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. 35 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.

 

ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. തിരുനെല്ലി ക്ഷേത്ര സന്ദർശനം നടത്തി മടങ്ങിയ രാമനാട്ടുകര സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും, തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

മുപ്പതോളം പേരെ ഇതുവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവരുടെ ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മൂന്നോളം പേർക്ക് കുറച്ച് സാരമായ പരിക്കുണ്ടെന്നും എന്നാൽ ആരെയും റഫർ ചെയ്യേണ്ട സാഹചര്യം നിലവിലി ല്ലെന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന ആദ്യ വിവരങ്ങൾ. നിസാര പരിക്കേറ്റ ചിലർ കാട്ടിക്കുളത്തെ ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയതായി റിപ്പോർട്ടുകളുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.