വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് : ജൂലായ് 15 വരെ അപേക്ഷിക്കാം

കൽപ്പറ്റ : പിന്നാക്ക വികസ നവകുപ്പ് മുഖേന ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്കോളർഷിപ്പ്, പിഎം യശസ്വി ഒബിസി, ഇബിസി, ഡി എൻടി പ്രീമെട്രിക് സ്റ്റോളർഷിപ്പ് എന്നിവയിലേക്ക് ജൂലായ് 15-നകം അപേക്ഷിക്കാം.
അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന സ്കൂളിൽനിന്ന് നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in,. ഫോൺ: 04952 2377786.