ഗതാഗത സംവിധാനങ്ങളും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

പനമരം : സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ‘ഗതാഗത സംവിധാനങ്ങളും ട്രാഫിക് നിയമങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി പനമരം ഗവ. എൽപി സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു. പനമരം പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ സബ് ഇൻസ്പെക്ടർ എ. ജയപ്രകാശ് കുട്ടികൾക്ക് ക്ലാസെടുത്തു. പ്രധാനാധ്യാപകൻ ടി.പി. പൈലി, സീനിയർ അസിസ്റ്റന്റ് ഇ.കെ. ശ്രീജ, സ്റ്റാഫ് സെക്രട്ടറി ടി.എം. അതുൽ, അധ്യാപകൻ പി. ഈശ്വരൻ എന്നിവർ സംസാരിച്ചു.