മേപ്പാടിയിൽ സ്കൂട്ടർ അപകടത്തിൽ വായോധിക മരിച്ചു

മേപ്പാടി : ചൂരൽമല റൂട്ടിൽ ഒന്നാംമൈലിൽ സ്കൂട്ടർ അപകടത്തിൽ വായോധിക മരിച്ചു. മേപ്പാടി നെല്ലിമുണ്ട സ്വദേശി പി.പി. ഇബ്രാഹീമിൻ്റെ ഭാര്യ ബിയ്യുമ്മ (71) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വായോധികയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇവരുടെ പേരക്കുട്ടി അഫഹിനെ ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്കൂട്ടിയും ബൊലേറോ ജീപ്പും കൂട്ടുയിടിച്ചായിരുന്നു അപകടം. മേപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.പി. ഷെരീഫിന്റ മാതാവാണ്.