June 8, 2025

പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

Share

 

കൽപ്പറ്റ : പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൽപ്പറ്റ ഫാത്തിമ നഗർ തെക്കുംതല വീട്ടിൽ ലിബിൻ ആന്റണി (24) യെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

 

വെള്ളിയാഴ്ച്ച വൈകീട്ടോടെ കൽപ്പറ്റ ബൈപ്പാസിൽ വച്ച് സംശയസ്‌പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ ഇടത് പോക്കറ്റിൽ നിന്നും 0.38 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.