കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികള്‍ക്ക് അപേക്ഷിക്കാം

കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘ഗോ സമൃദ്ധി’ പദ്ധതിക്കും നാഷനല്‍ ലൈവ് സ്റ്റോക് മിഷൻ (എൻഎല്‍എം) പദ്ധതിക്കുമാണ് അപേക്ഷിക്കേണ്ടത്. ഉരുക്കള്‍ക്കും ഉടമകള്‍ക്കുമുള്ള ഇൻഷുറൻസ് പദ്ധതിയാണ് ഗോ സമൃദ്ധി പദ്ധതി.
കന്നുകാലികളുടെ ആകസ്മിക മരണം, ഉല്‍പാദനക്ഷമതയിലും പ്രത്യുല്‍പാദനക്ഷമതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവ നികത്തുന്നതിലൂടെ കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള കർഷകർക്കു സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണു ലക്ഷ്യം. മൃഗാശുപത്രികള്‍ വഴിയാണു പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത സാമ്ബത്തിക സഹായത്താല്‍ നടപ്പാക്കുന്ന നാഷനല്‍ ലൈവ് സ്റ്റോക് മിഷൻ(എൻഎല്‍എം) പദ്ധതി പ്രകാരവും മൃഗസംരക്ഷണ വകുപ്പ് കന്നുകാലികളെ ഇൻഷുർ ചെയ്യുന്നുണ്ട്. കന്നുകാലി ഇൻഷുറൻസിനോടൊപ്പം ഉരുവിന്റെ ഉടമസ്ഥന് അപകട ഇൻഷുറൻസ് ആനുകൂല്യവുമുണ്ട്.
ഗോ സമൃദ്ധി
പശുക്കള്‍ക്കും എരുമകള്‍ക്കും ഇൻഷുറൻസ് പരിരക്ഷ.
ഒരു വ൪ഷത്തേക്കോ 3 വ൪ഷത്തേക്കോ ഇൻഷുറൻസ് എടുക്കാം.
ഇൻഷുറൻസ് പ്രീമിയത്തിന്റെ 15% മാത്രം ഉടമസ്ഥ൪ അടച്ചാല്‍ മതി.
2 വയസ്സു മുതല്‍ 10 വയസ്സുവരെയുള്ള, ഉല്‍പാദനം കൂടുതലുള്ള (ദിവസവും 7 ലീറ്ററിലധികം) സങ്കരയിനം കന്നുകാലികള്‍, ഒരു ലീറ്ററിലധികം പാലുല്‍പാദനമുള്ള തദ്ദേശീയ ഇനങ്ങള്‍, ഗ൪ഭാവസ്ഥയുടെ അവസാന മൂന്നു മാസങ്ങളിലുള്ള കിടാരികള്‍ എന്നിവയെ പദ്ധതിയിലൂടെ ഇൻഷുർ ചെയ്യാം. സ൪ക്കാ൪ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ നല്‍കുന്ന കന്നുകാലിയുടെ ആരോഗ്യ സ൪ട്ടിഫിക്കറ്റ് നിർബന്ധം.
65000 രൂപ വരെ വിലമതിക്കുന്ന ഉരുക്കളെ ഇൻഷുർ ചെയ്യുന്നതിനാണു പദ്ധതിയിലൂടെ ഉദേശിക്കുന്നത്. ഒരു വർഷത്തേക്ക് 65000 രൂപ വിലമതിക്കുന്ന ഉരുവിനെ ഇൻഷുർ ചെയ്യാൻ 2925 രൂപയും, മൂന്നു വ൪ഷത്തേക്ക് 7150 രൂപയും പ്രീമിയം വേണ്ടി വരും. ഇതില്‍ ഒരു വ൪ഷത്തേക്ക് ഇൻഷുർ ചെയ്യുമ്ബോള്‍ 439 രൂപയും, മൂന്നു വ൪ഷത്തേക്ക് ഇൻഷുർ ചെയ്യുമ്ബോള്‍ 1073 രൂപയും ഉടമ ഗുണഭോക്തൃവിഹിതമായി അടയ്ക്കണം.
എൻഎല്‍എം ഇൻഷുറൻസ് പദ്ധതി
ആകെ പ്രീമിയത്തിന്റെ 15% തുക ഗുണഭോക്താവ് അടയ്ക്കണം.
പ്രീമിയത്തിനുള്ള സ൪ക്കാ൪ സഹായധനത്തിന്റെ 60% തുക കേന്ദ്ര സ൪ക്കാരും 40% സംസ്ഥാന സ൪ക്കാരും വഹിക്കും.
ഒരു വ൪ഷത്തേക്കോ മൂന്നു വ൪ഷത്തേക്കോ ഇൻഷുർ ചെയ്യുന്നതിനുള്ള സൗകര്യം.
ഒരു വീട്ടില്‍ ഒരു ഗുണഭോക്താവിന്റെ 5 പശുക്കളെ ഇൻഷുർ ചെയ്യാം.
പദ്ധതിയില്‍ അംഗമാകാൻ
ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി സമീപത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം. പദ്ധതിയില്‍ ചേരുന്നതിനു ഫീസില്ല. ഇതിനായുള്ള അപേക്ഷ, സ൪ക്കാ൪ വെറ്ററിനറി ആശുപത്രികളില്‍ നിന്നു ലഭിക്കും. വെറ്ററിനറി ഡോക്ടർ പശുവിനെ പരിശോധിച്ച്, ആരോഗ്യം ഉറപ്പു വരുത്തുകയും പ്രതിരോധ കുത്തിവയ്പ്പെടുത്തതാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ക്ലെയിം ലഭിക്കാൻ ഉരുവിന്റെ കാതിലിടുന്ന കമ്മല്‍ അനിവാര്യം. ഇക്കാര്യവും വെറ്ററിനറി സർജൻ പരിശോധിച്ചു സർട്ടിഫൈ ചെയ്യും. പ്രാഥമിക അന്വേഷണം നടത്തി ഉരുവിന്റെ ഐഡന്റിറ്റി നമ്ബർ ആയി ടാഗ് നമ്ബർ രേഖപ്പെടുത്തും. ടാഗ് അടക്കമുള്ള ഉരുവിന്റെ ഫോട്ടോകളും കർഷകൻ നല്‍കേണ്ടതുണ്ട്. ഇതിനു ശേഷമാണ് വെറ്ററിനറി ഡോക്ടർ പ്രീമിയം തുക നിശ്ചയിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712303683