എംഡിഎംഎ കൈവശംവെച്ചയാളും നൽകിയ ആളും അറസ്റ്റിൽ

കൽപ്പറ്റ : എംഡിഎംഎ കൈവശംവെച്ചയാളെയും നൽകിയ ആളെയും അറസ്റ്റുചെയ്തു. മലപ്പുറം ചൊവ്വാല പള്ളിയിൽത്തൊടി റാഷിദ് (28), കല്പറ്റ താന്നിക്കൽ വേണുഗോപാൽ (32) എന്നിവരാണ് പിടിയിലായത്.
കല്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡുമാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൈലാടിപ്പാറ ജങ്ഷനിൽനിന്നാണ് റാഷിദിനെ പിടികൂടിയത്. 1.35 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എംഡിഎംഎ നൽകിയ വേണുഗോപാലിനെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു.