രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു

എല്ലാ മാസത്തിലെയും ആദ്യ ദിനത്തില്‍ എന്നതുപോലെ ഈ മാസവും എണ്ണ കമ്ബനികള്‍ എല്‍പിജി സിലിണ്ടറിന്റെ വില പുതുക്കി.19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ 24 രൂപ കുറച്ചുകൊണ്ട് കമ്ബനികള്‍ ഉപഭോക്താക്കള്‍ക്ക് വലിയൊരു ആശ്വാസം നല്‍കിയിരിക്കുകയാണ്.
പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. എങ്കിലും ഗാർഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) പുറത്തിറക്കിയ പുതിയ വില അനുസരിച്ച് 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ (Commercial LPG Cylinder Price) വില നിലവില്‍ ഡല്‍ഹിയില്‍ 1723.50 രൂപയാണ് നേരത്തെ ഇത് 1747.50 രൂപയായിരുന്നു. അതുപോലെ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില നിലവില്‍ 1826 രൂപയായി നേരത്തെ ഇത് 1851.50 രൂപയായിരുന്നു. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1674.50 രൂപയായിട്ടുണ്ട് നേരത്തെ ഇത് 1699 രൂപയായിരുന്നു. ചെന്നൈയില്‍ 19 കിലോ സിലിണ്ടർ ഇനി 1881 രൂപയ്ക്ക് ലഭ്യമാകും നേരത്തെ ഇത് 1906 രൂപയായിരുന്നു.
ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല
ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ (OMCs) വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഡല്‍ഹിയില്‍ 14 കിലോഗ്രാം ഗാർഹിക എല്‍പിജി സിലിണ്ടർ 853 രൂപയ്ക്ക് ലഭിക്കും. അതുപോലെ ഗാർഹിക എല്‍പിജി സിലിണ്ടറിന് കൊല്‍ക്കത്തയില്‍ 879 രൂപയും മുംബൈയില്‍ 852.50 രൂപയും ചെന്നൈയില്‍ 868.50 രൂപയുമാണ് വില. 2025 ഏപ്രില്‍ 8 ന് ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 50 രൂപ വർദ്ധിപ്പിച്ചിരുന്നു,
വിമാന കമ്ബനികള്‍ക്ക് വലിയ ആശ്വാസം
ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ (OMCs) എയർലൈൻ കമ്ബനികള്‍ക്ക് വലിയ ആശ്വാസം നല്‍കുകയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (ATF) വില കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. എടിഎഫ് വില കിലോ ലിറ്ററിന് 2414.25 രൂപ കുറച്ചു. പുതിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസവും വ്യോമയാന ടർബൈൻ ഇന്ധനത്തിന് കിലോ ലിറ്ററിന് 3954.38 രൂപയുടെ കുറവ് വരുത്തിയിരുന്നു. ഇപ്പോഴ്ഴ്ത്തെ വില കുറവിന് ശേഷം അവധിക്കാലത്ത് വിമാന നിരക്കുകളില്‍ കുറവുണ്ടാകുമെന്നാണ് സാധാരണക്കാരുടെ പ്രതീക്ഷ.