June 5, 2025

പിഎഫ് ഫണ്ടുകള്‍ എടിഎം വഴി പിന്‍വലിക്കാം, ആധാര്‍ അപ്‌ഡേറ്റ് ചെയ്യല്‍ ; ജൂണില്‍ വരുന്ന പ്രധാനമാറ്റങ്ങള്‍

Share

 

ഡല്‍ഹി : രാജ്യത്ത് സാമ്ബത്തിക മേഖലയില്‍ വന്‍ മാറ്റങ്ങളാണ് വരുന്നത്. ആധാര്‍ കാര്‍ഡിലെ മാറ്റങ്ങള്‍ മുതല്‍ ആദായ നികുതി വകുപ്പിലെ മറ്റങ്ങള്‍ വരെ അറിയാം.ഇപിഎഫ്‌ഒ(EPFO), ടിഡിഎസ് ഡെഡ്‌ലൈന്‍, സെബിയുടെ പുതിയ നിയമം എന്നിവയെല്ലാം നാളെ മുതല്‍ മാറ്റങ്ങള്‍ വരും.

 

ഇപിഎഫ്‌ഒ 3.0 – പിഎഫ് ഫണ്ടുകള്‍ യുപിഐ ഉപയോഗിച്ചും എടിഎമ്മുകള്‍ വഴിയും പിന്‍വലിക്കാവുന്ന പുതിയ സംവിധാനത്തിന് ജൂണില്‍ തുടക്കമാവകും. യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇപിഎഫ്‌ഒയുടെ ബാലന്‍സ് പരിശോധിക്കാനും സാധിക്കും.

 

ആദായനികുതി- ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ളഅവസാന തീയതി 2025 ജൂണ്‍ 15 ആയി നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് ആദായ നികുതി ഈടാക്കുന്നുണ്ടെന്നത് തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണിത്. ഇത് ജൂണ്‍ 15നകം ആദായ നികുതി വകുപ്പില്‍ സമര്‍പ്പിക്കണം.

 

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍

അപ്‌ഡേറ്റ് ചെയ്യല്‍ – ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 14 ആണ്. ഇതിന് ശേഷം ഓണ്‍ലൈനായി വിവരം അപ്‌ഡേറ്റ് ചെയ്യാന്‍ 25 രൂപയും ഓഫ്‌ലൈനായി ചെയ്യാന്‍ 50 രൂപയും നല്‍കണം.

 

സെബി നിയമങ്ങള്‍ –

 

മ്യൂച്ചല്‍ഫണ്ടുകളുടെ കട്ട് ഓഫ് ടൈം ജൂണ്‍ മുതല്‍ സെബി മാറ്റി. മുമ്ബ് അര്‍ധരാത്രിയായിരുന്നു കട്ട് ഓഫ് ടൈമെങ്കില്‍ ഇപ്പോള്‍ അത് ഓഫ്?ലൈന്‍ ഇടപാടുകള്‍ക്ക് ഉച്ചക്ക് മൂന്ന് മണിയായും ഓണ്‍ലൈനിന്റേത് ഏഴ് മണിയായും നിശ്ചയിച്ചു. ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.