മേയ് മാസത്തെ റേഷൻ വിതരണം ജൂണ്‍ നാല് വരെ നീട്ടി

തിരുവനന്തപുരം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷൻ വിതരണം ജൂണ്‍ നാല് വരെ നീട്ടി. ജൂണ്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ റേഷൻ കടകള്‍ക്ക് അവധി ആയിരിക്കും.
ജൂണ്‍ മാസത്തെ റേഷൻ വിതരണം ഏഴാം തിയതി മുതല്‍ ആരംഭിക്കും. നിലവിലെ കലണ്ടർ അവധി പ്രകാരമാണ് റേഷൻ കടകള്‍ക്കുള്ള അവധി ദിനവും ജൂണിലെ വിതരണം ആരംഭിക്കുന്ന ദിനവും ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ബക്രീദ് അവധിക്കനുസരിച്ച് റേഷൻ കടയുടെ പ്രവർത്തനത്തില്‍ മാറ്റംവരുത്തയുള്ള സർക്കാർ അറിയിപ്പ് ലഭിച്ചാല്‍ ഇതില്‍ വ്യത്യാസം വരും.