June 5, 2025

ബുള്ളറ്റിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

Share

 

തൊണ്ടർനാട് മട്ടിലയത്തു നിന്നും ബുള്ളറ്റിൽ കടത്തുകയായിരുന്ന 13.8 ഗ്രാം എംഡിഎംഎ പിടികൂടി. കുറ്റ്യാടി കൊളായി പൊയിൽ സ്വദേശി അഞ്ചൽ റോഷൻ (32) എന്നയാളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

 

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൊണ്ടർനാട് സിഐ അഷ്റഫ് എസ് ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടിയത്. എസ് ഐ അബ്ദുൽ അസീസ്, പ്രശാന്ത്, എസ്പിസിഒ യൂനുസ്, വിമൽജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.