June 5, 2025

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

Share

 

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഈ മാസം ആരംഭിച്ചതോടെ വലിയ വർദ്ധനവില്ലാതെയാണ് സ്വർണ വില മുന്നോട്ട് പോയത്. തുടർന്ന് കഴിഞ്ഞ ദിവസം പവന് 200 രൂപ വർധിച്ച്‌ 71,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്. അതേ വിലയിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 8920 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

പവന് 70000 രൂപയിലാണ് ഈ മാസം ആരംഭിച്ചത്. തുടർന്ന് ചെറിയ ഇടിവ് സംഭവിച്ചെങ്കിലും മെയ് ആറാം തീയതി ഒറ്റയടിക്ക് 2000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 72200 രൂപയിലെത്തി. എന്നാല്‍ തൊട്ടടുത്ത ദിവസവും സ്വർണ വില ഉയരുന്ന കാഴ്ചയാണ് കണ്ടത്. മെയ് എട്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 73040 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് ഇടിയുകയായിരുന്നു.

 

രണ്ട് ദിവസം രാവിലെയും ഉച്ചയ്ക്ക് ശേഷവും സ്വർണ വിലയില്‍ മാറ്റം വന്നു. മെയ് 15-ാം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 68880 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു മാസത്തിനു ശേഷമാണ് സ്വർണവില 68000-ത്തിലേക്ക് താഴ്ന്നത്.അതേസമയം രാജ്യാന്തര വിപണിയില്‍ സ്വർണവില കുറഞ്ഞതോടെ കേരളത്തിലും കുറയുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോടതിയില്‍ തിരിച്ചടി നേരിട്ട പിന്നാലെ സ്വര്‍ണവിപണിയില്‍ ഇടിവ് സംഭവിച്ചത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.