പാലുവാങ്ങാൻ റോഡരികില്‍ നില്‍ക്കുന്നതിനിടെ ജീപ്പിടിച്ച് അപകടം ; 19 വയസുകാരിക്ക് ദാരുണാന്ത്യം

കമ്പളക്കാട് : പള്ളിമുക്ക് സിനിമാളിന് സമീപം റോഡരികില്‍ പാല്‍ വാങ്ങാന്‍ കാത്തു നില്‍ക്കുകയായിരുന്ന യുവതി ക്രൂയിസര്‍ ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുക ഹാഷിമിന്റേയും, ആയിഷയുടേയും മകള്‍ ദില്‍ഷാന (19)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബത്തേരി സെന്റ് മേരീസ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദില്‍ഷാന. മാനന്തവാടി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. എയര്‍പോര്‍ട്ടില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.