July 27, 2025

മുള്ളന്‍കൊല്ലി കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു

Share

 

പുല്‍പ്പള്ളി : മുള്ളന്‍കൊല്ലി കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരി തേവര്‍ക്കാട്ട് ജോയിയുടെ രണ്ടു വയസ്സ് പ്രായമുള്ള ആട്ടിന്‍ കുട്ടിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

 

ദിവസങ്ങള്‍ക്ക് മുന്‍പും ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനകം നാലാമത്തെ ആടാണ് കൊല്ലപ്പെടുന്നത്. സ്ഥലത്ത് പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ജീവനക്കാരെത്തി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും, പട്രോളിംങ് നടത്തുകയും ചെയ്തു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.