റോഡിൽ പാറകൾ വീഴാൻ സാധ്യത : ഊട്ടി-ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണം

ഊട്ടി : നീലഗിരിയിൽ കനത്തമഴ തുടരുന്നതിനിടെ ഊട്ടി -ഗൂഡല്ലൂർ റോഡിൽ നടുവട്ട ത്തിനടുത്ത് പാറകൾ റോഡി ലേക്ക് വീഴാൻ സാധ്യതയുള്ള തിനാൽ ഇനിയൊരു അറിയി പ്പുണ്ടാകുന്നതുവരെ ഈ വഴി യിൽ ഗതാഗതം ഭാഗികമായി അടച്ചു. പകൽസമയത്ത് നി യന്ത്രണങ്ങളോടെ അത്യാവശ്യ വാഹനങ്ങൾ കടത്തിവിടും. രാത്രി ഗതാഗതം അനുവദിക്കില്ല.
കൂറ്റൻപാറ റോഡിലേക്കു വീഴുന്ന രീതിയിൽ നിൽക്കുന്നതിനാലാണ് നിയന്ത്രണമെന്ന് കളക്ടർ ലക്ഷ്മി ഭവ്യ തനരു അറിയിച്ചു. ആംബുലൻസിന് പോകാൻ സൗകര്യമൊരുക്കും. നീലഗിരിയിൽ 29, 30 തീയതികളിൽ ചുവപ്പ് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഊട്ടിയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും രണ്ടുദിവസത്തേക്ക് അടച്ചിടും. ജനങ്ങൾ അനാവശ്യമായി വീട്ടിൽനിന്ന് പുറത്തേക്ക് പോകരുതെന്നും സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.