ആശ്വാസം : വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനം : നാളെ ഓറഞ്ച് അലര്‍ട്ട് ; കൂടുതല്‍ മഴ ലക്കിടിയില്‍

കൽപ്പറ്റ : ജില്ലയില്‍ പെയ്ത മഴയ്ക്ക് നേരിയ ശമനം. മെയ് 27 ന് രാവിലെ 8 മുതല്‍ 28 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടി ഭാഗത്താണ് കൂതല്‍ മഴ ലബിച്ചത്. 24 മണിക്കൂറില്‍ 183 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തുകളിലെ മുത്തങ്ങ, പഴേരി ഭാഗങ്ങളിലാണ് കുറവ് മഴ ലഭിച്ചത്. 16 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ 250 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നാളെ (മെയ് 29) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.