പുലിക്കാടിൽ മരംവീണ് 3 വീടുകൾ ഭാഗികമായി തകർന്നു

തരുവണ :പുലിക്കാട് വാർഡിൽ മരങ്ങൾ വീണ് മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മന്ദകണ്ടി അമ്മദ്, അണിയപ്രവൻ അമ്മദ് മൂലന്തേരി ഹമീദ് എന്നിവരുടെ വീടിന്റെ മുകളിൽ ആണ് മരങ്ങൾ വീണത്. മന്ദകണ്ടി അമ്മദിന്റെ വീടിന്റെ മുകളിൽ മരം വീണ് ചുമരിന് വിള്ളലും മുകളിൽ പണിത കമ്പികൾ തകരുകയും ചെയ്തു.
അണിയപ്രവൻ അമ്മദിന്റെ വീടിന്റെ മുകളിൽ മരം വീണ് കമ്പിയും ഓടും തകരുകയും ചെയ്തു. മൂലന്തേരി ഹമീദിന്റെ വീടിന്റെ മുകളിൽ മരം വീണ് വീടിന്റെ മുകളിൽ കമ്പികൾ തകർന്നു ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
വാർഡ് മെമ്പർ നിസാർ കൊടക്കാടിന്റെ നേതൃത്വത്തിൽ അമ്മദ് എംകെ,ഇസ്മായിൽ കെ, ഹാരിസ് എം കെ, മമ്മൂട്ടി, ജമാൽ പി പി,മുസ്തഫ എം, ശിഹാബ് എം,മുനീർ പി പി,അസീസ് കെ കെ,സലാം കെ, ഷൗക്കത്തലി കെ കെ, മമ്മൂട്ടി എം, സാബിത്ത് കെ കെ, സഫീർ എ പി എന്നിവർ ചേർന്ന് മരങ്ങൾ നീക്കം ചെയ്തു