റോഡരികിലെ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

ബത്തേരി : മരക്കൊമ്പ് പൊട്ടിവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. കേണിച്ചിറ പുരമടത്തില്‍ സുരേഷിന്റെ മകള്‍ നമിത(16)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. ഗിത്താര്‍ പഠിക്കുന്നതിനായെത്തിയ നമിത വാഹനമിറങ്ങി നടന്നുപോകുന്നതിനിടെ പാതയോരത്ത് നിന്നിരുന്ന പൂമരത്തിന്റെ ശിഖരം പൊട്ടിവീണാണ് അപകടം. കാലിന് നിസാര പരിക്കേറ്റ നമിതയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.