എംഡിഎംഎയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍

കല്‍പ്പറ്റ : മാരകമയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍. പിണങ്ങോട് കനിയില്‍പടിയില്‍ വെച്ചാണ് നാല് യുവാക്കളെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തത്.
0.23 ഗ്രാം എം.ഡി.എം.എയുമായി പിണങ്ങോട് പള്ളിമാലിന്‍ വീട്ടിൽ മുഹമ്മദ് സഫ്വാന്‍ (30), കഞ്ചാവ് നിറച്ച സിഗരറ്റുമായി വെങ്ങപ്പള്ളി പനന്തറ വീട്ടില്‍ അബ്ദുല്‍ സമദ് (29), പിണങ്ങോട് പള്ളിയാല്‍ വീട്ടില്‍ അജ്മല്‍ നിസാം (30), പിണങ്ങോട് പീച്ചന്‍വീടന്‍ വീട്ടില്‍ പി.വി. റിജു മിലാന്‍ (30) എന്നിവരാണ് പിടിയിലായത്.