പോലീസ് സ്റ്റേഷനിലേക്ക് ഫ്ലാസ്കിൽ വാങ്ങിയ ചായയിൽ കൂറ; ബേക്കറിക്ക് നോട്ടീസ്

കൽപ്പറ്റ : ഫ്ലാസ്കിൽ വാങ്ങിയ ചായയിൽ കൂറയെ കണ്ടെത്തിയതിനെത്തുടർന്നുള്ള പോലീസിന്റെ പരാതിയിൽ ബേക്കറിക്ക് നോട്ടീസ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെ ലാല ബേക്കറിക്കാണ് കല്പറ്റ നഗരസഭാ ആരോഗ്യവിഭാഗം പൊതുശുചിത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
വെള്ളിയാഴ്ച കൽപ്പറ്റ സൈബർ പോലീസ് സ്റ്റേഷനിലേക്ക് വാങ്ങിയ ചായയിലാണ് കൂറയെ കണ്ടെത്തി യത്. ഇതേത്തുടർന്നാണ് പോലീസ് ഭക്ഷ്യസുരക്ഷാ ഓഫീസർക്കടക്കം പരാതി നൽകിയത്. മുൻപ് രണ്ടുതവണ ഇതേ ബേക്കറിയിൽനിന്ന് സമാനരീ തിയിലുള്ള സംഭവമുണ്ടായിട്ടുണ്ടെന്നും അന്ന് താക്കീതുചെയ്തതാണെന്നും പോലീസിന്റെ പരാതിയിലുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർ സുനിലയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. ഭക്ഷ്യസുരക്ഷാ വിഭാഗവും ബേക്കറിയിൽ പരിശോധന നടത്തി.