മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

വൈത്തിരി : ചുണ്ടേൽ വെള്ളംകൊല്ലിയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശേരി രാരോത്ത് വലിയറച്ചാലിൽ വീട്ടിൽ സായൂജ് (33) നെയാണ് 4.80 ഗ്രാം എംഡിഎംഎയുമായി വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി. ആർ അനിൽകുമാറും സംഘവും പിടികൂടിയത്.
ഡാൻസാഫിന്റെ സഹായത്തോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെ സ്കൂട്ടറുമായി വഴിയരികിൽ നിൽക്കുകയയിരുന്ന സായൂജ് പോലീസിനെ കണ്ട് പരിഭ്രമിച്ചതോടെ സംശയം തോന്നിയ പോലീസ് ഇയാളെ പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ കവറിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. എസ്ഐ സൗജൽ, എസ് സിപിഒമാരായ മുബാറക്, നൗഫൽ സിപിഒമാരായ അനൂപ്, റോജൻ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.