കാക്കവയലിൽ ആടിനെ തെരുവുനായകൾ ആക്രമിച്ച് കൊന്നു

മീനങ്ങാടി : ആടിനെ തെരുവ് നായകൾ കൂട്ടം ചേർന്ന് കടിച്ച് കൊന്നു. കാക്കവയൽ വെള്ളിത്തോട് പുളിക്കക്കൊടി സാഹിറയുടെ 2 വയസ്സ് പ്രായമുള്ള ഗർഭിണിയായ ആടിനെയാണ് കടിച്ച് കൊന്നത്.
ഇതേ പ്രായത്തിലുള്ള ഗർഭണിയായ മറ്റൊരു ആടിനെ കടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ മറ്റൊരുആട്ടിൻകുട്ടിയെയും കടിച്ച് കൊന്നിരുന്നു. കൂട് പൊളിച്ച് മൂന്ന് കോഴികളെയും പിടികൂടി ഭക്ഷിച്ചിരുന്നു.