മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കെട്ടിടങ്ങള്‍ ശുചീകരിക്കുന്ന തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. തമിഴ്നാട് ശിവഗംഗ സ്വദേശി മുത്തുപാണ്ടി (31) ആണ് മരിച്ചത്. കെട്ടിടങ്ങള്‍ ശുചീകരിക്കാനായി കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ തൊഴിലാളിയാണ്. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം.