മൂന്നര ടണ്ണോളം പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍

ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ വാഹന പരിശോധന നടത്തവെ മിനി ലോറിയില്‍ സംശയം തോന്നി നടത്തിയ പരിശോധനയില്‍ 3495 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. കഞ്ചാവ് കേസ് മുന്‍ പ്രതിയായ വാളാട് നൊട്ടന്‍ സഫീര്‍ (36) ആണ് കാലിതീറ്റയാണെന്ന വ്യാജേനെ മൂന്നര ടണ്ണോളം പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. 40 ചാക്ക് ബിയര്‍ വേസ്റ്റ് കൊണ്ട് മറച്ച രീതിയില്‍ 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളിലും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളിലുമായി ഒരു തരത്തിലും പുറത്ത് നിന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത നിലയില്‍ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ കടത്തികൊണ്ട് വന്നത്. സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കവറിങ്ങ് ലോഡ് മാറ്റി നോക്കിയതിലാണ് പുകയില ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത് .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ കെ.എം, പ്രിവന്റീവ് ഓഫീസര്‍ ജിനോഷ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് ഇ.ബി വിപിന്‍ പി എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി. സ്‌ട്രൈക്കിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സാബു സി.ഡി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശശികുമാര്‍ പി.എന്‍ എന്നിവരും പരിശോധനയ്ക്ക് സഹായിക്കാന്‍ സ്ഥലത്തെത്തിയിരുന്നു.പിടിച്ചെടുത്ത വാഹനവും പുകയില ഉത്പ്പന്നങ്ങളും പ്രതി സഹിതം സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറും.