വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി പി.കെ. കാളൻ മെമ്മോറിയൽ കോളേജിൽ ഇംഗ്ലീഷ് അധ്യാപക കൂടിക്കാഴ്ച 28-ന് രാവിലെ 10-നും ഹിന്ദി അധ്യാപക കൂടിക്കാഴ്ച 24-ന് രാവിലെ 10-നും കോളേജ് ഓഫീസിൽ. ഫോൺ: 8547005060.
അച്ചൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് സീനിയർ, ഇക്കണോമിക്സ് ജൂനിയർ, സോഷ്യോളജി സീനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച മേയ് 23നു രാവിലെ 11ന്.
കോറോം എംടിഡിഎം എച്ച്എസ്എസിൽ എച്ച്എസ്എസ്‌ടി പൊളി റ്റിക്കൽ സയൻസ്, ഗണിത ശാസ്ത്രം തസ്തികയിലേക്കും ജൂനിയർ വിഭാഗം സുവോ ളജി, കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
തരിയോട് ഗവ. എൽ പി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി തസ്തികയിലേക്ക് നിയമനം നടത്തുന്നു. അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസലുമായി മെയ് 26 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് ജൂനിയർ, എച്ച്എസ്എസ്ടി ബോട്ടണി ജൂനിയർ, എച്ച്എസ്എസ്ടി ഹിന്ദി ജൂനിയർ, എച്ച്എസ്എസ്ടി എക്കണോമിക്‌സ് ജൂനിയർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി മെയ് 27 ന് രാവിലെ 10:30 ന് പ്ലസ് ടു വിഭാഗം ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 9633920245
കാവുംമന്ദം തരിയോട് ഗവ. എൽപി സ്കൂളിൽ എൽപിഎസി തസ്തികയിലേക്കുള്ള നിയമന കൂടിക്കാഴ്ച 26-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
മാനന്തവാടി മഹിളാ ശിക്ഷൺ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ അഡീഷണൽ ടീച്ചർ നിയമനം.
കൂടിക്കാഴ്ച 29-ന് രാവിലെ 11-ന് കേരള മഹിളാസമഖ്യയു ടെ ജില്ലാ ഓഫീസിൽ. 23 വയസ്സ് പൂർത്തിയാക്കിയ സാമൂഹികസേവനത്തിൽ താത്പര്യരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. ഫോൺ: 04935 293078.
കുഞ്ഞോം ഗവ.എച്ച്എസ്എസിൽ പ്ലസ്ടു വിഭാഗം സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലീഷ് (ജൂനിയർ), മലയാളം (ജൂനിയർ) എന്നീ വിഷയങ്ങളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അധ്യാപകനിയമനം. കൂടിക്കാഴ്ച മെയ് 27-ന് രാവിലെ 10 മുതൽ ഹയർസെക്കൻഡറി ഓഫീസിൽ.
സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജ് എച്ച്എസ്എസിൽ പ്ലസ്‌ടു വിഭാഗത്തിൽ ഇംഗ്ലീഷ് (സീ നിയർ), ഹിസ്റ്ററി (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ദിവസവേതനത്തിൽ നിയമനം. കൂടിക്കാഴ്ച 30-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.