മുള്ളന്‍കൊല്ലിയിൽ വീണ്ടും പുലിയുടെ ആക്രമണം ; ആടിനെകൊന്നു

പുൽപ്പള്ളി : മുള്ളന്‍കൊല്ലി കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പനച്ചിമറ്റത്തില്‍ ജോയിയുടെ ഒരു ആടിനെ പുലി കൊന്നു. മറ്റൊരു ആടിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം നായയെയും പുലി കൊന്നിരുന്നു. വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍സ്ഥാപിച്ചിട്ടുണ്ട്.
കബനിഗിരി പനച്ചി മറ്റത്തില്‍ ജോയിയുടെ വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ നിന്ന ഒന്നര വയസ് പ്രായമുളള ആടിനെയാണ് പുലി പിടികൂടി കൊലപ്പെടുത്തിയത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ആടിനെയും ആക്രമിച്ചു. പുലിയുടെ സാന്നിധ്യം കഴിഞ്ഞ 4 ദിവസായി പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യം സിസിടിവി യില്‍ പതിഞ്ഞിരുന്നു. പുലി വീടിന്റെ മതിലിന് മുകളില്‍ ഇരിക്കുന ദൃശ്യങ്ങളാണ് പതിഞ്ഞത്. കബനിഗിരി പള്ളിപ്പുറത്തു സ്റ്റീഫന്റെ വീട്ടിലെ നായയെ കഴിഞ്ഞ ദിവസം രാത്രി പിടിച്ചിരുന്നു.നാട് പുലി ഭീതിയിലായതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. പുലിയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. അതേസമയം പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂട് സ്ഥാപിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.