സ്വർണവിലയിൽ വമ്പൻ കുതിപ്പ് : ഇന്ന് പവന് ഒറ്റയടിക്ക് 1760 രൂപ ഉയര്‍ന്നു

സ്വർണവില മലക്കം മറിയുന്നു. ഇന്നലെ വില കുറഞ്ഞെങ്കില്‍ ഇന്ന് കുത്തനെ ഉയർന്നു. ഇതോടെ ആഭരണപ്രേമികള്‍ക്ക് നിരാശയായി. ഇന്നലെ 360 രൂപ മാത്രമായിരുന്നു കുറഞ്ഞത്. പക്ഷേ ഇന്ന് 1760 രൂപയാണ് പവന് ഉയർന്നത്. ഇന്ന് രാജ്യാന്തര വിലയും കുതിപ്പിലാണ് എന്നതാണ് കേരളത്തിലും വില കത്തിക്കയറിയത്. അതിനാല്‍ ഇന്ന് സ്വർണ വില 71,000 രൂപ കടന്നു. സാധാരണക്കാർക്കും വിവാഹ പാർട്ടികള്‍ക്കും ഇത് തിരിച്ചടിയായി.
ഇന്ന് ഒരു ഗ്രാമിന് 220 രൂപ ഉയർന്ന് 8930 രൂപയായി. പവന് 1760 രൂപ ഉയർന്ന് 71,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9742 രൂപയും പവന് 77,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7307 രൂപയും പവന് 58,456 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില വമ്ബൻ കുതിപ്പിലാണുള്ളത്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔണ്‍സിന് 3,303.26 ഡോളറിലെത്തി. ഇന്ന് ഒറ്റയടിക്കാണ് വില 3,300 കടന്നിരിക്കുന്നത്. സ്വർണത്തിനൊപ്പം വെള്ളി വിലയും കുതിക്കുന്നു…
രാജ്യാന്തര സ്വർണവില ഉയർന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം കുതിച്ചതുമെല്ലാം കേരളത്തില്‍ സ്വർണ വില കുതിച്ചുയരാൻ കാരണമായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും താരിഫ് നയങ്ങള്‍ ഉയർത്തുന്നത് സ്വർണ വിലയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.
നിലവില്‍ അമേരിക്കയുടെ സമ്ബദ് വ്യവസ്ഥ ക്ഷയിക്കുന്നുവെന്ന വാർത്തകള്‍ വരുമ്ബോഴും താരിഫ് പിടിവിടാതെ നില്‍ക്കുന്നുണ്ട്. മാത്രമല്ല ഇന്ന് ഡോളർ ഇൻഡക്സില്‍ വീണതോടെ വീണ്ടും സ്വർണത്തിന് ശക്തിയേറി. ഈ കാരണങ്ങളെല്ലാം ഇന്ന് സ്വർണ വില ഉയരാനുള്ള വഴിയൊരുക്കി.
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന സൂചന എത്തിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീഷണിയിലായി. യുദ്ധം, സംഘർഷങ്ങള്‍ എന്നിവയെല്ലാം സ്വർണ വിലയ്ക്ക് അനുകൂലമായ ഘടകങ്ങളാണ്. ഇത്തരം സാഹചര്യത്തിലാണ് ആളുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നത്. അതിനാല്‍ വരും ദിവസങ്ങളില്‍ സ്വർണ വില ഇതിലും ഉയരാനും സാധ്യത കൂടുതലാണ്.
ഈ കുതിപ്പ് തുടർന്നാല്‍ ആഭ്യന്തര വില 3,500 ഡോളർ ഭേദിക്കാനുള്ള സാധ്യതയുമുണ്ട്. അത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും. അതോടെ 22 കാരറ്റ് സ്വർണം പവന് 75,000 കടക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാല്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,315 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,710 രൂപയും കൊടുക്കേണ്ടി വരും. 5 ശതമാനം എന്നത് മിനിമം പണിക്കൂലിയാണ്. ചില ആഭരണങ്ങള്‍ക്ക് അതില്‍ കൂടുതല്‍ പണിക്കൂലി ഈടാക്കാറുണ്ട്. അതിനാല്‍ ആഭരണത്തിൻ്റെ പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് വിലയിലും വർദ്ധനവ് പ്രതീക്ഷിക്കാം.
വിലക്കയറ്റത്തിലും സ്വർണം വാങ്ങുന്നോ?
ഇന്ന് സ്വർണ വില വമ്ബൻ കുതിപ്പിലാണ്. വില കുതിച്ചതോടെ ആഭരണം വാങ്ങുന്നവർക്ക് ഏറെ നിരാശയുണ്ടാക്കിയിട്ടുണ്ട്. പക്ഷേ സ്വർണ നിക്ഷേപകർക്ക് ഇതാണ് ബെസ്റ്റ് ടൈം. വില കുതിച്ചതോടെ സ്വർണം വില്‍ക്കുന്നവർക്കും നേട്ടം ഉറപ്പാണ്. സാമ്ബത്തിക ആവശ്യമുണ്ടെങ്കില്‍ സ്വർണ പണയം നല്ല ഓപ്ഷനായിരിക്കും.